10 November, 2022 09:53:51 PM


ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറിന്‍റെ തീരത്ത് കാര്‍ മറിഞ്ഞു; ഒഴിവായി ദുരന്തം



ഏറ്റുമാനൂര്‍: പേരൂര്‍ പള്ളികുന്നില്‍ മീനച്ചിലാറിന്‍റെ തീരത്ത് കാര്‍ മറിഞ്ഞു. വഴിമാറിയത് വന്‍ അപകടം. റോഡില്‍നിന്ന് നിയന്ത്രണം വിട്ട് തെന്നിമാറിയ കാര്‍ പുഴയരികിലെ ചെറുമരങ്ങളില്‍ തട്ടിനിന്നും. ഒരു സ്ത്രീ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ. റോഡരികിലെ കമ്പിയിൽ തട്ടി മുൻ ചക്രങ്ങൾ റോഡിൽ നിന്ന് തെന്നിയ സമയം അവിടെ ഉണ്ടായിരുന്നവർ അവരെ സുരക്ഷിതമായി പുറത്തിറക്കി. സമീപവാസികളും നാട്ടുകാരും കയറിട്ട് വാഹനം താഴെ പോകത്ത വിധം വടത്തിൽ കെട്ടി നിർത്തി യാത്രക്കാരിയെ പുറത്തിറക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K