24 November, 2022 10:39:05 PM


ഏറ്റുമാനൂരിൽ കാർ റോഡരികിലെ കുഴിയിലേയ്ക്കു തലകീഴായി മറിഞ്ഞു; യാത്രക്കാർ രക്ഷപെട്ടു



ഏറ്റുമാനൂർ: എം.സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുഴിയിലേയ്ക്കു തലകീഴായി മറിഞ്ഞു. എം.സി റോഡിലൂടെ എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നി മാറി കുഴിയിലേയ്ക്കു മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപെട്ടു.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെ പട്ടിത്താനം രത്‌നഗിരി പള്ളിയുടെ സമീപത്തായിരുന്നു അപകടം. കായംകുളം സ്വദേശികളായ യാത്രക്കാരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇവർ മൂവാറ്റുപുഴയിൽ ചികിത്സയ്ക്ക് പോയതിനു ശേഷം തിരികെ കായംകുളത്തേയ്ക്കു മടങ്ങുകയായിരുന്നു. തലകീഴായി മറിഞ്ഞ കാർ ഇവിടെയുണ്ടായ ഫ്‌ളക്‌സ് ബോർഡിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K