31 January, 2023 06:44:53 PM


നുവാൽസ് ലൈബ്രറിയിൽ പ്രൊഫെഷണൽ അസിസ്റ്റന്റിന്റെ ഒഴിവ്‌; അപേക്ഷ ഫെബ്രുവരി 8 വരെ



കൊച്ചി: ദേശീയ നിയമ സർവകലാശാലായായ കളമശ്ശേരി നുവാൽസിലെ ലൈബ്രറിയിൽ പ്രൊഫെഷണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന ബിരുദവും (നിയമം അഭികാമ്യം) ലൈബ്രറി സയൻസിൽ ബിരുദവുമുള്ളവരായിരിക്കണം അപേക്ഷകർ .കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഷിഫ്റ്റ് സമ്പ്രദായത്തിൽ അർദ്ധരാത്രി വരെയും ഞായറാഴ്ചകളിലും ജോലി ചെയ്യേണ്ടി വരും . കൂടുതൽ വിവരങ്ങളും നിർദ്ദിഷ്‍ട അപേക്ഷാ ഫോമിന്റെ മാതൃകയും നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ്. അപേക്ഷ നുവാൽസ് രജിസ്ട്രാർക്കു ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി 2023 ഫെബ്രുവരി 8 ആണ്,



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K