10 April, 2023 07:42:21 PM


'കരുതലും കൈത്താങ്ങും': താലൂക്കുതല അദാലത്ത്; അപേക്ഷ ഏപ്രിൽ 15 വരെ



കോട്ടയം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിലേക്ക് ഏപ്രിൽ 15 വരെ അപേക്ഷ നൽകാം. ജില്ലയിൽ മേയ് രണ്ടു മുതൽ ഒമ്പതു വരെ നടക്കുന്ന അദാലത്തിൽ സഹകരണ -രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ജലവിഭവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.

അദാലത്ത് തീയതികൾ

കോട്ടയം താലൂക്ക്- മേയ് 2
ചങ്ങനാശേരി താലൂക്ക്-മേയ് 4
കാഞ്ഞിരപ്പള്ളി താലൂക്ക്-മേയ് 6
മീനച്ചിൽ താലൂക്ക്-മേയ് 8
വൈക്കം താലൂക്ക്- മേയ് 9

അപേക്ഷ നൽകേണ്ടതിങ്ങനെ : ഏപ്രിൽ 15 വരെ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. www.karuthal.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് പരാതി നൽകേണ്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K