17 June, 2023 06:24:16 PM


ഏറ്റുമാനൂരപ്പൻ കോളജിൽ തൊഴിൽമേള 24ന്: രജിസ്ട്രേഷൻ ജൂൺ 20ന്



ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പൻ കോളജും കോട്ടയം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്‍ററും ചേർന്ന് ജൂൺ 24ന് ഏറ്റുമാനൂരപ്പൻ കോളജിൽ തൊഴിൽമേള നടത്തുന്നു. രജിസ്ട്രേഷൻ ജൂൺ 20ന് രാവിലെ 10 മുതൽ രണ്ടു വരെ കോളജ് കാമ്പസിൽ നടക്കും. 

പ്ലസ്ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18 മുതൽ 35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക്  എംപ്ലോയബിലിറ്റി സെന്ററിന്‍റെ നേതൃത്വത്തിൽ ഇന്‍റർവ്യൂ പരിശീലനം, സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ തിരിച്ചറിയൽ കാർഡും 250 രൂപ ഫീസും നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563451/2563452, ഏറ്റുമാനൂരപ്പൻ കോളജ്-0481 2536578.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K