16 November, 2023 06:45:40 PM


അതിരമ്പുഴയിൽ എം.വി.ഐ.പി കനാൽ റോഡിന്‍റെയും സ്മാർട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം 18ന്



ഏറ്റുമാനൂർ : അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ ഒതളമറ്റത്ത് പുതിയതായി നിർമിച്ച 62-ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെയും  എം.വി.ഐ.പി കനാൽ റോഡിന്‍റെയും ഉദ്ഘാടനം നവംബർ 18ന്  തോമസ് ചാഴികാടൻ എം.പി നിർവഹിക്കും.

അങ്കണവാടിയുടെ ഉദ്ഘാടനം മൂന്ന് മണിക്കും കനാൽ റോഡിന്‍റെ ഉദ്ഘാടനം നാല് മണിക്കും നടക്കും. എം.പി യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയും ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടാം വാർഡിലെ എം.വി.ഐ.പി കനാൽ റോഡും പൂർത്തീകരിച്ചത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K