21 December, 2023 11:14:16 AM


ഞാൻ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം- പ്രതിപക്ഷ നേതാവ്



തിരുവനന്തപുരം: യൂത്ത് കോൺ ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഞാൻ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന ഒറ്റവരി ഫെയ്‌സ്ബുക് പോസ്റ്റിലൂടെയായിരുന്നു സതീശന്‍റെ പ്രതികരണം. സതീശന് പിന്തുണ പ്രഖ്യാപിച്ചു നിരവധി പ്രവർത്തകരാണു പോസ്റ്റിനു കമന്‍റ് ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കന്റോൺമെന്റ് പൊലീസ് സതീശനെതിരെ കേസെടുത്തിരിക്കുന്നത്. വി.ഡി.സതീശനു പുറമേ ഷാഫി പറമ്പിൽ, എം.വിൻസന്റ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി 30 പേരെ പ്രതി ചേർത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേർക്കും. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K