08 August, 2024 06:04:07 PM


ഏറ്റുമാനൂര്‍ ഹെല്‍ത്ത് സെന്‍ററില്‍ നഴ്സ് ഒഴിവ്; അഭിമുഖം13 ന്



കോട്ടയം: മെഡിക്കല്‍ കോളേജ് ഏറ്റുമാനൂര്‍ ഹെല്‍ത്ത് സെന്ററില്‍ പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നഴ്സിന്റെ  താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 2025 മാര്‍ച്ച് 31 വരെയാണ് കാലാവധി. ജനറല്‍ നഴ്സിങ് ആന്‍ഡ്  മിഡ്വൈഫറി കോഴ്സ് അല്ലെങ്കില്‍ ബി.എസ്സി നഴ്സിങ് ജയിച്ചവര്‍ ഓഗസ്റ്റ് 13 ന്  രാവിലെ 10.30 ന് ഏറ്റുമാനൂര്‍ കെ.എം.സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ പ്രമാണങ്ങളും അനുബന്ധരേഖകളുമായി ഹാജരാകണം. 
വിശദവിവരത്തിന്  ഫോണ്‍ 0481 2535573.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K