12 September, 2024 03:38:22 PM


കാൺപൂരിലെ ഹൈവേയിൽ അജ്ഞാത മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി



കാൺപൂർ: കാൺപൂരിലെ ഹൈവേയിൽ കഴുത്തറുത്ത നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗുജൈനി ഏരിയയിലാണ് സംഭവം. യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ന​ഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകളും കാലുകളും ഒടിഞ്ഞ നിലയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുളള അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവം നടന്നതിന്‍റെ പരിസരത്ത് നിന്നും കണ്ടെത്തിയ വസ്ത്രങ്ങൾ, വാച്ച്, മറ്റ് വസ്തുക്കൾ എന്നിവ പരിശോധിച്ചുവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K