26 September, 2024 05:22:17 PM


കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ലാപ്‌ടോപ്



കോട്ടയം: കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളിൽ കേരള/കേന്ദ്ര സർക്കാർ എൻട്രസുകൾ മുഖേന സർക്കാർ/സർക്കാർ അംഗീകൃത കോളജുകളിൽ എം.ബി.ബി.എസ്., ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്,,ബി.വി.എസ്.സി. ആൻഡ് എ.എച്ച്, ബി ആർക്ക്, എം. ആർക്ക്, പി.ജി. ആയുർവേദ,പി.ജി. ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി., എം.എസ്., എം.വി.എസ്.സി ആൻഡ് എ.എച്ച്, എംബിഎ, എംസിഎ  എന്നീ കോഴ്‌സുകൾക്ക് (ബി ആർക്ക്, എം.ആർക്ക് എന്നിവ കേന്ദ്ര സർക്കാർ എൻട്രൻസ് പരീക്ഷകളായ ജെ.ഇ.ഇ, ഗേറ്റ്, നാട്ട മുഖേനയും എം.ബി.എയ്ക്ക് കാറ്റ്, മാറ്റ്, കെമാറ്റ് എന്നീ എൻട്രൻസ് മുഖേനയും എം.സി.എയ്ക്ക് എൽ.ബി.എസ്. സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2024-25 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ചവരിൽനിന്നു ലാപ് ടോപിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ ആഫീസുമായി ബന്ധപ്പെടാം. ഫോൺ 0481-2560421


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K