10 October, 2024 07:37:20 PM
പോളിമെര്‍ സയന്‍സ് രാജ്യാന്തര സമ്മേളനം നവംബറില്‍
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍റ് നാനോ ടെക്നോളജി കസാഖ്സ്ഥാനിലെ സത്ബയേവ് സര്‍വകലാശാലയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പോളിമെര്‍ സയന്‍സ് രാജ്യാന്തര സമ്മേളം നവംബര്‍ എട്ടു മുതല്‍ പത്തു വരെ നടക്കും.
വിവിധ രാജ്യങ്ങളില്‍നിന്നായി ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. പോളിമെറുകള്‍, നാനോ കോമ്പോസിറ്റുകള്‍, ബയോ കോമ്പോസിറ്റുകള്‍ എന്നിയുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങള്‍ അവയുടെ പ്രയോഗ സാധ്യതകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ കസാഖ്സ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വിദഗ്ധര്‍ പാനല്‍ അംഗങ്ങളായിരിക്കും. മികച്ച അവതരണങ്ങള്‍ക്ക് പുരസ്കാരം നല്‍കും. വിശദ വിവരങ്ങള്‍ https://www.macromol.in/ICPCNB-2024 എന്ന ലിങ്കില്‍. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ macromolecules@macromol.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.