28 May, 2025 02:59:17 PM


സൗജന്യ റെസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം



കോട്ടയം:  സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ റെസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരീക്ഷണം നൽകുന്നു. ഒരു വർഷമാണ് പരിശീലനം. ഹയർ സെക്കൻഡറി/  വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളിൽ 85 ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41 ശതമാനം മാർക്കോ ലഭിച്ചവരായ മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ ജൂൺ 20നകം കോട്ടയം കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരത്തിനും അപേക്ഷ ഫോമിന്റെ മാതൃകയ്ക്കുംഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കാരാപ്പുഴ, കോട്ടയം- ഫോൺ: 04812566823, മത്സ്യഭവൻ ഓഫീസ് പള്ളം - ഫോൺ: 04812434039, മത്സ്യ ഭവൻ ഓഫീസ് പാലാ - ഫോൺ : 04822299151, മത്സ്യ ഭവൻ ഓഫീസ് വൈക്കം - ഫോൺ: 04829291550, ഇൻസ്പെക്ടർ ഓഫീസ് വൈക്കം - ഫോൺ: 04829291550 എന്നീ ഓഫീസുകളിൽ ബന്ധപ്പെടാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K