02 June, 2025 07:12:26 PM


പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം



കോട്ടയം: കോരുത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിനായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ഭാഗമായാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. കോരൂത്തോട് ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. ഡോക്ടർ ഒഴികെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 36 വയസ്സ്. രണ്ടുവർഷം പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർഥികൾ യോഗ്യത, രജിസ്ട്രേഷൻ മുതലായവ തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ ജൂൺ 15ന് വൈകുന്നേരം നാലിനു മുൻപായി പി.എച്ച്.സി. ഓഫീസിൽ എത്തിക്കണം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K