09 June, 2025 07:30:45 PM
വനിതാ ഹോസ്റ്റലുകളില്‍ റെസിഡന്റ് ട്യൂട്ടര്‍; വാക്-ഇന്‍-ഇന്‍റര്‍വ്യൂ

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലുകളില്‍ റെസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 21ന് രാവിലെ 11ന് നടക്കും. അംഗീകൃത സര്‍വകലാശാലാ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വനിതകളെയാണ് പരിഗണിക്കുന്നത്. പ്രായം 25 നും 50 നും മധ്യേ . ഹോസ്റ്റലില്‍ താമസിക്കുവാന്‍ സന്നദ്ധരായിരിക്കണം. പ്രതിമാസ വേതനം പരമാവധി 21,000 രൂപ. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം രാവിലെ 9.30ന് ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറുടെ (1) ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in) ഫോണ്‍ -0481 2733240