11 June, 2025 03:50:15 PM
പെരുവ ഗവ ഐ.ടി.ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: പെരുവ ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് എസ.്എസ്.എല്‍.സി. വിജയിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി ജൂണ്‍ 20ന് മുന്‍പ് അപേക്ഷിക്കണം. 30ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരത്തിന് ഫോണ്‍: 04829 292678, 8592055889, 6282841410.