19 August, 2025 07:34:55 PM


മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേരള സർക്കാർ മത്സ്യബന്ധനവകുപ്പ് നടപ്പിലാക്കുന്ന 2025-26 സാമ്പത്തികവർഷത്തെ മത്സ്യത്തൊഴിലാളികളുടെ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത  മത്സ്യത്തൊഴിലാളികൾ /പെൻഷണർമാർ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം സെപ്റ്റംബർ 10 ബുധനാഴ്ച വൈകുന്നേരം അഞ്ചുവരെ ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ മത്സ്യഭവനുകളിൽനിന്ന് ലഭിക്കും. വിശദവിവരത്തിന് മത്സ്യഭവൻ ഓഫീസിൽ നേരിട്ടോ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം്. ഫോൺ:0481-2566823.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957