20 August, 2025 08:38:58 PM


കോട്ടയത്ത് തെരുവ് നായ ആക്രമണം: മുൻ ചെയർമാൻ ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു



കോട്ടയം : നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുൻ കോട്ടയം നഗരസഭ ചെയർമാൻ പി.ജെ വർഗീസ് , സാജൻ കെ ജേക്കബ് , ബി വർഗീസ് , വി.ജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ഇവിടെ നിന്ന് ഓടിയ നായ മാർക്കറ്റിനുള്ളിൽ എത്തി ഇവിടെയും ആളുകളെ കടിക്കുകയായിരുന്നു. തുടർന്ന് തിരികെ കെ എസ് ആർ ടി സി ഭാഗത്ത് എത്തിയ നായ ആളുകളെ ആക്രമിക്കാൻ ഒരുങ്ങിയതോടെ നാടുകാർ ചേർന്ന് പ്രതിരോധിച്ചു. നായയെ പിന്നീട് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പിടികൂടി. നായ്ക്ക് പേ വിഷബാധയേറ്റതായി  സംശയിക്കുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K