07 September, 2025 06:57:36 PM


മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി മരിച്ച നിലയില്‍



കോട്ടയം: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സീയോൻകുന്നിലെ റബ്ബർ തോട്ടത്തിൽ തൂങ്ങിയ മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്. 

മുണ്ടക്കയം പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന, മകള്‍ സൗമ്യ എന്നിവരെ ആക്രമിച്ച സൗമ്യയുടെ ഭര്‍ത്താവ് പ്രദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിയശേഷം പ്രദീപ് ഒളിവില്‍പോയിരുന്നു. ഞായറാഴ്ച രാവിലെ 11:50 ഓടെയായിരുന്നു സംഭവം. ബീനയെയും മകള്‍ സൗമ്യയെയും പ്രദീപ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 

കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു. ഏറെനാളായി ഭാര്യയുമായി അകന്നു കഴിയുന്ന പ്രദീപ്, ബീനയും മകള്‍ സൗമ്യയും താമസിക്കുന്ന വാടക വീട്ടിലെത്തി ഇരുവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K