12 September, 2025 07:33:27 PM


അന്ന മാണി സ്മാരക പ്രഭാഷണം ആരംഭിച്ചു



കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസി(ഐസിസിഎസ്)ന്റെ ആഭിമുഖ്യത്തിൽ അന്ന മാണി സ്മാരക പ്രഭാഷണം ആരംഭിച്ചു. എം.ജി. സർവകലാശാലാ കാമ്പസിൽ നടന്ന ചടങ്ങിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞ പ്രൊഫ. കുശല രാജേന്ദ്രൻ അന്ന മാണി സ്മാരക പ്രഭാഷണം നടത്തി. കേരളാ സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് എക്സ്-ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.എസ്.സി.എസ.്ടി.ഇ. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രൊഫ. കെ.പി. സുധീർ ഉദ്ഘാടനം ചെയ്തു. എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു.

ഐ.സി.സി.എസ.് ഡയറക്ടർ ഡോ.കെ. രാജേന്ദ്രൻ, എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ, പാമ്പാടി ശ്രീനിവാസ രാമാനുജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടർ പ്രൊഫ. സി.എച്ച്. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭൗതികശാസ്ത്രം, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞ അന്ന മാണിയുടെ സ്മരണയ്ക്കായാണ് വാർഷിക പ്രഭാഷണ പരമ്പര ആരംഭിച്ചത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920