22 September, 2025 07:26:08 PM
ഗാന്ധിജയന്തി വാരാഘോഷം: ജില്ലാതല ക്വിസ് മത്സരവും ഖാദി എക്സിബിഷനും സെപ്റ്റംബര്‍ 24ന്

കോട്ടയം: ഗാന്ധിജിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ തുടര്‍ച്ചയായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ടു കുട്ടികളെ വീതം ഉള്‍പ്പെടുത്തി 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 24ന് രാവിലെ 11 മണിക്ക് ബി.സി.എം കോളജില്‍വെച്ച് ജില്ലാതല ക്വിസ് മത്സരവും ഖാദി എക്സിബിഷനും നടത്തും. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിച്ച് സംസ്ഥാനതല ക്വിസ് മത്സരം തിരുവനന്തപുരത്തുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ആസ്ഥാന കാര്യാലയത്തില്‍ വച്ച് നടത്തും. പങ്കെടുക്കുവാന്‍ താല്പര്യമുള്ള സ്‌കൂളുകള്‍ കുട്ടികളുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ സെപ്റ്റംബര്‍ 23ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി ജില്ലാ ഖാദി ഓഫീസില്‍ നേരിട്ടെത്തിയോ 0481-2560586, 9495406397 എന്ന നമ്പരുകള്‍ മുഖേനയോ poktm@kkvib.org, poktmkhadi@gmail.com വഴിയോ രജിസ്റ്റര്‍ ചെയ്യണം.