18 November, 2025 06:17:07 PM


കണമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നാലുപേർക്ക് പരിക്ക്



കണമല: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടമുണ്ടായത്. ബസ്സിൽ ഉണ്ടായിരുന്ന ‌നാല് തീർത്ഥാടകർക്ക് പരിക്കേറ്റു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് വിവരം. കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309