01 August, 2026 09:34:00 AM
കോട്ടയത്ത് കനത്ത മഴ; മൂന്നിലവിൽ വീട് ഒലിച്ചുപോയി

കോട്ടയം : കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ശക്തമായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. മൂന്നിലവിലുണ്ടായ ഉരുൾപൊട്ടലിൽ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ ഡ്രൈവറായ രാജേഷിന്റെ വീട് പൂർണ്ണമായും ഒലിച്ചുപോയി. അപകടത്തിൽ രാജേഷിന്റെ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്.





