25 September, 2021 09:12:13 PM


കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പി​ഞ്ചു​കു​ഞ്ഞ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; ദു​രൂ​ഹ​ത



കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നാ​ലു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​വ​പ്പ​ള്ളി ക​ള​പ്പു​ര​യ്ക്ക​ൽ റി​ജോ-​സൂ​സ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഐ​ഹാ​ൻ ആ​ണ് മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​യും അ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​ട്ടി​ക്ക് അ​ന​ക്ക​മി​ല്ലെ​ന്ന് ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​താ​വി​നെ ഭാ​ര്യ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു​വെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​വ് ദീ​ർ​ഘ​കാ​ല​മാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ തേ​ടു​ന്ന​യാ​ളാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K