25 May, 2022 12:41:30 AM


കാഞ്ഞിരപ്പള്ളി ബൈപാസ് സ്ഥലമേറ്റെടുപ്പ്; ഉദ്യോഗസ്ഥർക്ക് ആദരം



കോട്ടയം: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആദരിച്ചു. 2010 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം അതിസങ്കീർണമായ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ കാര്യക്ഷമതയൊടെയും പരാതികളില്ലാതെയും പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ചീഫ് വിപ്പും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ചേർന്ന് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.

ലാൻഡ് അക്വിസിഷൻ തഹസിൽദാർ നിജു കുര്യൻ, വാല്യൂവേഷൻ അസിസ്റ്റന്റ് രാജേഷ് ജി. നായർ, റവന്യൂ ഇൻസ്്പെക്ടർ റ്റി.എൻ. വിനോദ്, സർവേയർ ഷൈജു കെ. ഹസൻ, സീനിയർ ക്ലർക്ക് ബിജു ജോസഫ് എന്നിവരെയാണ് ആദരിച്ചത്.
എ.ഡി.എം ജിനു പുന്നൂസ്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി, ജൂനിയർ സൂപ്രണ്ട് രാജേഷ് ജോസഫ്, മിഥുൻ, വിജയൻ, സുമേഷ് ആൻഡ്രൂസ്, പ്രശാന്ത് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Google+
Like(s): 923