22 August, 2017 11:00:22 PM
തൊഴില്‍രഹിത വേതനം 31നകം വിതരണം ചെയ്യണം
കോട്ടയം: 2017 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുളള അഞ്ച് മാസത്തെ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നതിനാവശ്യമായ തുക ട്രഷറി ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ സംവിധാനമായ ബാംസ് മുഖേന ജില്ലയിലെ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വേതനം ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടി എടുക്കണം. വേതന വിതരണം ആഗസ്റ്റ് 31 നകം (ഓണത്തിന് മുന്‍പ്) പൂര്‍ത്തിയാക്കി വിനിയോഗസാക്ഷ്യപത്രം സെപ്റ്റംബര്‍ 15 നകം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ ലഭ്യമാക്കണം.




