30 August, 2019 10:09:01 AM


ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ല് വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു; ദുരന്തം ഒഴിവായി



ചങ്ങനാശ്ശേരി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍റെ ചില്ല് വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ എം.സി റോഡിൽ തുരുത്തി ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്തേയ്ക്ക് വരികയായിരുന്ന തിരുവല്ല ഡിപ്പോയിലെ ബസിന്‍റെ ചില്ലാണ് പൊട്ടിത്തെറിച്ചത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ചില്ല് പൊട്ടിത്തെറിക്കുന്നത് കണ്ട് ഡ്രൈവർ വേഗം കുറച്ച് ബസ് റോഡിന്‍റെ ഒരു വശത്തേയ്ക്ക് ഒതുക്കിയതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്ന് പിന്നാലെ എത്തിയ ബസിൽ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K