27 April, 2020 10:26:53 AM
പി എസ് സിയുടെ പുതിയ പരീക്ഷകള്‍ മാറ്റിവെച്ചവ പൂര്‍ത്തിയാക്കിയശേഷം

 
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്നു മാറ്റിവെച്ച പരീക്ഷകൾ പൂർത്തിയാക്കിയതിനുശേഷമെ പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുവെന്ന് പിഎസ്സി അറിയിച്ചു. 62 പരീക്ഷകളാണ് ലോക്ക്ഡൗണിനെ തുടർന്നു മാറ്റിവച്ചിരിക്കുന്നത്. സ്കൂളുകള്‍ തുറക്കുന്നതു കൂടി കണക്കിലെടുത്തായിരിക്കും പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത്. മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പിഎസ്സി തയാറാക്കിയിരുന്നത്.
                                
                                        



