27 June, 2016 11:17:05 PM


തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്

കൊച്ചി: തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജില്‍ രോഗനിദാനം, കൗമാരഭൃത്യം എന്നീ വകുപ്പുകളിലെ അധ്യാപക തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം. താത്പര്യമുള്ള ഉദ്യേഗാര്‍ത്ഥികള്‍ ജൂലൈ 18 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K