06 March, 2022 11:54:13 AM


ഏറ്റുമാനൂര്‍ തെള്ളകത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ തെള്ളകത്ത് ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുന്നത്തുറ വട്ടപ്പറമ്പില്‍ പ്രഭാഷിന്‍റെയും സിനിയുടെയും മകന്‍ നന്ദകിഷോര്‍ (18) ആണ് മരിച്ചത്. ഇന്നലെ പകല്‍ 3.45ന് നന്ദകിഷോര്‍ യാത്ര ചെയ്യുകയായിരുന്ന ബൈക്കില്‍  ടൂറിസ്റ്റ്ബസ് ഇടിച്ചായിരുന്നു അപകടം.

ബൈക്കില്‍നിന്നും തെറിച്ചുവീണ യുവാവിന്‍റെ ശരീരത്ത് കൂടി ബസ് കയറിയിറങ്ങിയത്രേ. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.25 മണിയ്ക്ക് മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K