29 June, 2016 12:16:28 PM


സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളിലേക്ക് രജിസ്‌ട്രേഷൻ നടത്തുന്നു

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയ്ബിലിറ്റി സെന്റ്ർ ജൂൺ 30ന് രാവിലെ 11 മുതൽ രണ്ട് വരെ വൈക്കം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വച്ച് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് രജിസ്‌ട്രേഷൻ നടത്തുന്നു. പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 35നും ഇടയിൽ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് 250 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി നൽകി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2563451, 9961760233 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K