29 June, 2016 12:19:22 PM


മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സീറ്റൊഴിവ് ; പ്രവേശന പരീക്ഷ ജൂലൈ 7ന്

കോട്ടയം : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആറാം ക്ലാസിൽ ഒന്നും എട്ടാം ക്ലാസിൽ മൂന്നും സീറ്റ് ഒഴിവുണ്ട്. ഒഴിവുകളിലേക്കുളള പ്രവേശന പരീക്ഷ ജൂലൈ ഏഴ് ഉച്ചയക്ക് 12 മണിക്ക് സ്‌കൂളിൽ നടത്തും. താത്പര്യ മുളള പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥിനികൾ രാവിലെ 10.30 ന് ഏറ്റുമാനൂർ കോടതിക്ക് സമീപമുളള സ്‌കൂളിൽ ജാതി, വരുമാനം, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം എത്തണം. വാർഷികവരുമാന പരിധി ഒരുലക്ഷം രൂപയിൽ കൂടുതലാകരുത്. ഫോൺ: 04812 2530399, 2530935 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K