17 April, 2022 09:22:16 AM


കോട്ടയത്ത് ഫ്ലാറ്റിന്‍റെ 12-ാം നിലയിൽനിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു



കോട്ടയം: കോട്ടയത്ത് ഫ്ലാറ്റിന്റെ മുകളിലെ 12-ാം നിലയിൽ നിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. താഴോട്ട് ചാടിയതാണെന്നാണ് നിഗമനം. തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ (15) ആണ് അപകടത്തിൽ മരിച്ചത്. കോട്ടയം പള്ളിക്കുടം സ്കൂൾ 10 -ാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ രാത്രി 10 നാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു . കൺട്രോൾ റൂം പൊലീസ് എത്തി റെയയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K