02 July, 2016 08:46:35 AM


തൊഴില്‍തര്‍ക്ക - ഇന്‍ഷൂറന്‍സ് കേസുകള്‍: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കോഴിക്കോട്: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണന്‍ ജൂലൈ അഞ്ച്, 12, 19 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 26 ന് തലശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റനറി ഹാളിലും 14, 15 തീയതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 29 ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫിസിലും ഏഴ്, എട്ട്, 18, 21, 22, 25 തീയതികളില്‍ ആസ്ഥാനത്ത് വച്ചും തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.


 കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത റാണി.എസ് ജൂലൈ 11, 13, 30 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് വിജിലന്‍സ് ട്രൈബ്യൂണലില്‍ വച്ചും അഞ്ച്, 26 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും, പാലക്കാട്: വ്യവസായിക ട്രൈബ്യൂണല്‍ സാബു സെബാസ്റ്റ്യന്‍ ജൂലൈ ഏഴ്, 15, 22, 29 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ മജിസ്‌ട്രേട്ട് കോടതി ഹാളിലും, മറ്റു പ്രവൃത്തി ദിവസങ്ങളില്‍ പാലക്കാട് വ്യാവസായിക ട്രൈബ്യൂണല്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K