19 April, 2022 09:19:39 PM


ചങ്ങനാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട: ആന്ധ്രയിൽ നിന്നുമെത്തിച്ച കഞ്ചാവുമായി 3 പേര്‍ പിടിയില്‍



കോട്ടയം: ചങ്ങനാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന  9 കിലോ 100 ഗ്രാം ഉണക്കകഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ത്യക്കൊടിത്താനം സ്വദേശികളായ  അജേഷ് എ.എച്ച്  (26), ജെബി ജെയിംസ് (30), ആരോമൽ വിജയൻ (22)  എന്നിവരാണ് അറസ്റ്റിലായത്.


എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സ്പെഷ്യൽ ഡ്രൈവിന്‍റെ  ഭാഗമായി ത്യക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ മാടപ്പള്ളി കൊച്ചുറോഡ്‌ ഭാഗത്തുള്ള വെയ്റ്റിംഗ്ഷെഡില്‍ സംശയാസ്പദമായി കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്. നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതികളും ത്യക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ആന്‍റി സോഷ്യൽ ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുളളവരുമാണിവര്‍. ഇതിൽ അജേഷ് എന്നയാൾ ത്യക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ 2021 രജിസ്റ്റർ ചെയ്ത ആംസ് ആക്ട് പ്രകാരമുളള  കേസിലെ പ്രതിയാണ്.


ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിന്‍റെയുെം, കോട്ടയം ജില്ലാ നാർക്കോട്ടിക്ക് സെല്‍  ഡി.വൈ.എസ്.പി എം. എം. ജോസിന്‍റെയും നേത്യത്വത്തിൽ ത്യക്കൊടിത്താനം പോലീസ് എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ രഘുകുമാര്‍, എ.എസ്.ഐമാരായ സഞ്ജു, ഗിരീഷ്‌, സഞ്ജീവ്, സി.പി.ഓ. ലാലു, കോട്ടയം ഡാൻസാഫ് ടീമംഗങ്ങളായ എസ്. ഐ ( ഗ്രേഡ് ) സജീവ് ചന്ദ്രൻ, എസ്. സി. പി. ഓ ശ്രീജിത്ത്. ബി. നായർ, സി. പി. ഓ മാരായ തോംസൺ മാത്യു,  കെ. ആർ അജയകുമാർ, അരുൺ. എസ്, ഷെമീർ സമദ്, അനീഷ് വി. കെ  എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K