24 April, 2022 12:41:44 PM


കോട്ടയം ചിങ്ങവനത്തിന് സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്



കോട്ടയം: ചിങ്ങവനത്തിന് സമീപം പരുത്തുംപാറയ്ക്കും സദനം കവലയ്ക്കും ഇടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. മിനി ആംബുലൻസും, ഓട്ടോറിക്ഷയും, ലോറിയും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്കാണു പരിക്കേറ്റത്. കൊല്ലാട് എയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ ഡ്രൈവർ രാജീവ് തോമസിനെ (38) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ആംബുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ചിങ്ങവനം – പരുത്തുംപാറ റോഡിൽ സദനംകവലയിൽ വില്ലേജ് ഓഫിസിനു മുന്നിലെ റോഡിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്കു പോയ ലോറിയുടെ പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. വെട്ടിച്ചുമാറ്റിയ ആംബുലൻസ് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ഓട്ടോറിക്ഷയുടെ മുൻ ഭാഗം പൂർണമായും തകർന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K