25 April, 2022 06:32:22 PM


വൈക്കത്ത് അങ്കണവാടി കെട്ടിടത്തിന്റ ഭിത്തി ഇടിഞ്ഞുവീണു ഒരു കുട്ടിക്ക് പരിക്കേറ്റു



വൈക്കം: പോളശ്ശേരി കായിക്കരയിലെ അങ്കണവാടി കെട്ടിടത്തിന്റ  ഭിത്തി  ഇടിഞ്ഞുവീണു ഒരു കുട്ടിക്ക് പരിക്കേറ്റു. കല്ലു തെറിച്ചു വീണ് മൂക്കിനും കാലിനും പരിക്കേറ്റ കായിക്കര പനയ്ത്തറ അജേഷിന്റ മകൻ ഗൗതം (മൂന്ന് )നെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 ഓടെയാണ് അപകടം സംഭവിച്ചത്. പത്തോളം കുട്ടികളുള്ള അംഗനവാടിയിൽ രണ്ടു കുട്ടികൾ  മാത്രമാണ് ഇന്ന് എത്തിയത്. കൂടുതൽ കുട്ടികൾ എത്താതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K