25 April, 2022 11:27:58 PM


വിശപ്പാണ് മുഖ്യം: തെരുവുനായയെ ചുട്ട് ഭക്ഷണമാക്കി നാടോടി യുവാവ്



ഏറ്റുമാനൂര്‍: ആഹാരം  എന്തുമായി കൊള്ളട്ടെ. വിശപ്പാണ് മുഖ്യം.  വിശപ്പ് സഹിക്കവയ്യാതായപ്പോള്‍ തെരുവുനായയെ ചുട്ട് ഭക്ഷണമാക്കി നാടോടി  യുവാവ്. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്ത് പേരൂരില്‍ വിശന്നുവലഞ്ഞ നാടോടിയുവാവ് ഒരു തെരുവുനായയെ തല്ലികൊന്ന് ഭക്ഷണമാക്കിയ സംഭവം ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 


കഴിഞ്ഞ ദിവസം ഈ പ്രദേശത്തെത്തിയ  30 വയസ്സു തോന്നിക്കുന്ന നാടോടി യുവാവാണ് നായയെ ഭക്ഷണമാക്കിയത്. കുറേനേരം ഇതു വഴി കറങ്ങി നടന്ന യുവാവ് വിശന്നപ്പോൾ പരിഹാരം  കണ്ടെത്തിയത് ഇങ്ങനെയും. പള്ളിക്കൂടം  കവലയ്ക്കടുതതുനിന്നും ഒരു തെരുവുനായയെ പിടികൂടി  തൊട്ടടുത്ത പറമ്പിൽ തീയിട്ട് കൂട്ടി ചുട്ടെടുക്കുകയായിരുന്നു.  അതിനുശേഷം ആസ്വദിച്ചുകഴിക്കുകയും ചെയ്തു. 


കേട്ടുകേൾവി മാത്രമുള്ള ഒരു കാര്യം നേരിട്ട് കണ്ടപ്പോൾ നാട്ടുകാര്‍ക്കും കൗതുകമായി.  കൗതുകത്തോടെ കാഴ്‌ച കണ്ട നാട്ടുകാരിൽ ഒരാൾ സമീപത്തെ വ്യാപാരിയായ കോയിത്തറയില്‍  ബിനുവിനെ വിവരം അറിയിച്ചു . ബിനു മൊബൈലില്‍ പകർത്തിയ  ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


വീഡിയോ കാണാം: https://www.youtube.com/shorts/mOSW0oVPA3c




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.9K