27 April, 2022 12:22:00 AM


ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ അപകടത്തിൽ മരിച്ചു

വൈക്കം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) തലയോലപ്പറമ്പിൽ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും പൊതി പാലത്തിനും സമീപമായിരുന്നു അപകടം.

സജി ഡ്യൂട്ടിയ്ക്കു ശേഷം ബൈക്കിൽ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു . ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകം മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  പരുക്കേറ്റ ട്രാവലര്‍ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K