27 April, 2022 07:30:03 PM


സ്പെഷ്യൽ ഡ്രൈവ് : ഇന്നലെ കോട്ടയം ജില്ലയിൽ 129 കേസുകൾ രജിസ്റ്റർ ചെയ്തു



കോട്ടയം: വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനുമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് ഇൻസ്‌പെക്ടർമാരെ ഉൾപ്പെടുത്തി ഇന്നലെ നടത്തിയ പ്രത്യേക പരിശോധനയിൽ 129 കേസുകൾ രജിസ്റ്റർ ചെയ്തു.

ജില്ലയില്‍ 2557 വാഹനങ്ങൾ പരിശോധിച്ചതില്‍  അമിത വേഗതയില്‍ വാഹനമോടിച്ച 126 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. NDPS ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ദിവസം 83 റെയ്ഡുകൾ നടത്തി ഏകദേശം 2 കിലോ കഞ്ചാവ് പിടികൂടി. 3 കേസ് രജിസ്റ്റർ ചെയ്ത് 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K