28 April, 2022 01:52:29 PM


മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം പേരൂര്‍ പള്ളികുന്നില്‍


ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമല്‍ (16), ചെറുവാണ്ടൂർ വെട്ടിക്കൽ സുനിലിന്റെ മകൻ നവീന്‍ (15) എന്നിവരാണ് മരിച്ചത്. ഇന്ന് പകല്‍ 10 മണിയോടെ പേരൂര്‍ പള്ളിക്കുന്നിൽ കുളിക്കാനെത്തിയവരാണ് അപകടത്തിൽപെട്ടത്.

പള്ളികുന്ന് മാവിന്‍ചുവട് കടവില്‍നിന്ന് കുളിക്കാനിറങ്ങിയ നാല് പേരില്‍‌ രണ്ട് പേരാണ്  പുഴയിലെ കയത്തിൽ മുങ്ങിതാഴ്ന്നത്. കൂട്ടുകാരുടെ ബഹളം കേട്ട് പുഴയുടെ ഇരുകരകളിലും ചൂണ്ട ഇട്ടിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമൽ മരിച്ച നിലയിലായിരുന്നു. നവീനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു.

ഏറ്റുമാനൂർ ഗവ. ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ആണ് അമൽ. നവീന്‍ മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാര്‍ഥിയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.6K