29 April, 2022 11:57:03 AM


അയൽവാസി വെടിവെച്ചു: പൂച്ചയ്ക്ക് പരിക്ക്; ഭയന്നു വിറച്ച് ഒരു കുടുംബം

Updated 2.30 pm 


ഏറ്റുമാനൂർ: അയൽവാസി വെടിവെച്ചു. പൂച്ചയ്ക്ക് പരിക്കേറ്റു. ഭയന്നു വിറച്ച വൃദ്ധദമ്പത്തികൾ പൂച്ചയെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിൽ. നീണ്ടൂർ വില്ലജ് ഹാളിന് സമീപം ഇന്നു രാവിലെയാണ് സംഭവം. തന്റെ പുരയിടത്തിൽ എത്തിയ അയൽവാസിയുടെ പൂച്ചയെ അവറാൻ എന്നയാൾ വെടിവെക്കുകയായിരുന്നു എന്ന് നാട്ടുകാർ.



അവറാന്റെ അയൽവാസികളായ മുടക്കാലിചിറയിൽ തോമസ് - മോണിക്ക ദമ്പതികളുടേതാണ് പൂച്ച. തങ്ങളുടെ വളർത്തുപൂച്ചക്കു വെടിയേറ്റതോടെ ഭയന്നു വിറച്ച ഇവർ മകളുടെയും നാട്ടുകാരിൽ ചിലരുടെയും സഹായത്തോടെ പൂച്ചയെ അതിരമ്പുഴയിലെ സ്വകാര്യ മൃഗാശുപത്രിയിൽ എത്തിച്ചു. ഡോ. ടെറിന്റെ നേതൃത്വത്തിൽ പൂച്ചയെ ശസ്ത്രക്രിയ ചെയ്തു വെടിയുണ്ട പുറത്തെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K