04 July, 2016 07:37:05 PM


കഴക്കൂട്ടം വനിത ഐ. ടി. ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

തിരുവനന്തപുരം : കഴക്കൂട്ടം ഗവണ്‍മെന്റ് ഐ. ടി. ഐ യില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ് ട്രേഡില്‍ ഒരു താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍. ടി. സി എന്‍. എ. സിയും 3/1 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഡിപ്ലോമാ / ഡിഗ്രി അതുമല്ലെങ്കില്‍ ബയോസയന്‍സില്‍ ബിരുദം / ബി. എസ്. സി ഫിസിയോളജി / ബി. എസ്. സി നഴ്‌സിംഗും കൂടാതെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളുമായി ജൂലായ് എട്ടിന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. 


ഐ. ടി. ഐ കൗണ്‍സിലിംഗ്


കഴക്കൂട്ടം ഗവണ്‍മെന്റ് ഐ. ടി. ഐ (വനിത) യില്‍ എന്‍. സി. വി. റ്റി / എസ്. സി. വി. റ്റി ട്രേഡുകളിലേക്കുള്ള കൗണ്‍സിലിംഗ് ജൂലായ് ഏഴ്, എട്ട്, 11 തീയതികളില്‍ രാവിലെ എട്ട് മണിക്ക് നടത്തും. ഫോണ്‍. 0471 2418317. വെബ്‌സൈറ്റ് www.det.kerala.gov.in. www.womenitikazhakuttom.kerala.gov.in. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K