04 July, 2016 07:45:22 PM


സംഘങ്ങളുടെ രജിസ്ട്രേഷന്‍ : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

തിരുവനന്തപുരം: 1955-ലെ തിരുവിതാംകൂര്‍ -കൊച്ചി സാഹിത്യ, ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങള്‍, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ക്ലബുകള്‍, ഗ്രന്ഥശാലകള്‍, വായനശാലകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മഹിളാ സമാജങ്ങള്‍, ക്ഷേത്ര സംരക്ഷണ സമിതികള്‍ മുതലായവ വാര്‍ഷിക റിട്ടേണുകള്‍ യഥാസമയം ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള പക്ഷം പിഴ ഒടുക്കി ഫയല്‍ ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. സംഘങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്താത്തപക്ഷം പ്രവര്‍ത്തനം നിലച്ചതായി കണക്കാക്കി പേര് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K