04 July, 2016 07:58:50 PM


ഫിഷറീസ് വകുപ്പില്‍ പ്രോജക്ട് അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക ഒഴിവ്

തിരുവനന്തപുരം : ഫിഷറീസ് വകുപ്പ് വഴി തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന മത്സ്യസമൃദ്ധി - 2 പ്രോജക്ടിലേയ്ക്ക് താല്‍ക്കാലികമായി പ്രോജക്ട് അസിസ്റ്റന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എഫ്.എസ്.സി. / എം.എഫ്.എസ്.സി. / എം.എസ്.സി. ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് / എം.എസ്.സി. അക്വാട്ടിക് ബയോളജി / എം.എസ്.സി. മാരികള്‍ച്ചര്‍ അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ / ഫിഷറീസ് / സുവോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവുമാണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22000 രൂപ പ്രതിമാസ വേതനവും നിശ്ചിത തുക യാത്രാപ്പടി / കമ്മ്യൂണിക്കേഷന്‍ അലവന്‍സ് എന്നിവയും ലഭിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂലൈ 15 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കമലേശ്വരം, മണക്കാട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2464076, 0471 2450773. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K