05 July, 2016 03:22:42 PM


ചെറിയ പെരുന്നാള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാളായതിനാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. 


ചെറിയ പെരുനാള്‍ ബുധനാഴ്ചയെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമും ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെന്നും ഇരുവരും അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K