05 July, 2016 09:57:36 PM


പി. ഡബ്ല്യൂ. ഡി എന്‍ജിനീയര്‍മാരുടെ സമ്മേളനം ഒന്‍പതിന്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ എല്ലാ എന്‍ജിനീയര്‍മാരുടെയും ഏകദിന സമ്മേളനം ജൂലൈ ഒന്‍പതിന് ശനിയാഴ്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടത്തുന്നു. രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ഈ ഔദ്യോഗിക പരിപാടി. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പങ്കെടുക്കും. സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗവും ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രിന്‍സിപ്പില്‍ അഡൈ്വസറുമായ ഡോ. ഇ. ശ്രീധരന്‍, പൊതുമരാമത്ത് വകുപ്പ്അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ഡോ. പി. കെ. അരവിന്ദന്‍, ചീഫ് എന്‍ജീനീയര്‍മാര്‍ എന്നിവരും പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ എല്ലാ എന്‍ജിനീയര്‍മാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഭരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K