05 July, 2016 10:11:15 PM


പോളിടെക്‌നിക് പ്രവേശനം : ആദ്യ പ്രവേശന കൗണ്‍സിലിംഗ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ എട്ട്, 11, 12 തീയതികളില്‍ ജില്ലകളിലെ നോഡല്‍ പോളിടെക്‌നിക്കുകളില്‍ ആദ്യ പ്രവേശന കൗണ്‍സിലിംഗ് നടത്തും. പ്രവേശനം ലഭിച്ച് കോളേജുമാറ്റം, ബ്രാഞ്ച് മാറ്റം ഇവ ആഗ്രഹിക്കുന്നവര്‍ ജില്ലാതല കൗണ്‍സിലിംഗില്‍ പങ്കെടുക്കേണ്ടതാണ്. ജില്ലാതലത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ഷണിച്ചിരിക്കുന്ന റാങ്കുകാര്‍ക്ക് കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ച് അഡ്മിഷന്‍ എടുക്കാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ ജില്ലയിലെ നോഡല്‍ പോളിടെക്‌നിക് കോളേജിലും മറ്റ് പോളിടെക്‌നിക് കോളേജുകളിലും www.polyadmission.org വെബ്‌സൈറ്റിലും ലഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K