28 May, 2022 03:46:30 PM


കോട്ടയം മണർകാട് വസ്ത്ര വ്യാപാര ശാലയില്‍ തീപിടിത്തം; ആളപായമില്ല


കോട്ടയം: മണർകാട് വസ്ത്രവ്യാപാര ശാലയില്‍ തീപിടിത്തം. മണർകാട് ജങ്ഷനിലുള്ള മഹിമ ടെക്സറ്റയിൽസ് എന്ന സ്ഥാപനത്തിന്‍റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായതെന്ന് കോട്ടയം തഹസിൽദാർ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമം തുടരുന്നു . ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K