31 May, 2022 03:14:39 PM


തൃക്കോതമംഗലത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു



കോട്ടയം: തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചിങ്ങവനം എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിലാ (16)ണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന 4 വിദ്യാർത്ഥികൾ നീന്തി രക്ഷപെട്ടു. എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അഖിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K