01 June, 2022 09:51:06 PM


പീഡന ശ്രമം: ഭീകരാന്തരീക്ഷം സൃഷ്ടിച്ച വയോധികനെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കി



പാലാ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂവരണി  വില്ലേജിൽ   പൂവത്തോട്   ഭാഗത്ത് കണ്ണമ്പുഴയിൽ വീട്ടിൽ  ടോമി(60) എന്നയാളെ പാലാ  പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കയറിപിടിക്കുകയും രക്ഷിക്കാൻ വന്ന അച്ഛനെ കോടാലികൊണ്ട് വെട്ടിയും ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും  ചെയ്ത  പ്രതിയെ  പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K